മംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മംഗളൂരു, ബണ്ട്വാൾ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തഹസിൽദാർമാർ അവധി പ്രഖ്യാപിച്ചു. അംഗനവാടി, സ്കൂളുകൾ, പിയു കോളജുകൾ ഉൾപ്പെടെ അവധി ബാധകമായിരിക്കും.ദക്ഷിണ കന്നഡ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയിലും കാറ്റിലും വീടുകൾ തകർന്നു വീണ് വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
SUMMARY: Heavy Rain, Holiday declared for all schools, colleges in Mangaluru & Bantwal Taluks today.