
കോട്ടയം: ചങ്ങാനാശ്ശേരിയിൽ കന്യാസ്ത്രീക്ക് പീഡനം.കേസിൽ ചങ്ങാനാശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ആശുപതിയിലെ മുൻ എച്ച്.ആർ മാനേജർ പൊൻകുന്നം സ്വദേശി ബാബു തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ ജോലി ചെയ്തിരുന്ന കാലയളവിൽ ഇയാൾ കന്യാസ്ത്രീക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുകയും പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ജോലിസ്ഥലത്തുവെച്ച് പലപ്പോഴും കടന്നുപിടിക്കാൻ ശ്രമിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. പീഡനവിവരം പുറത്തായതോടെ ഇയാൾ ജോലി രാജിവെച്ച് ഒളിവിൽ പോകുകയായിരുന്നു.
ചങ്ങനാശേരി പോലീസ് പിടികൂടിയ പ്രതിക്കെതിരെ കന്യാസ്ത്രീകൾ ഉൾപ്പെടെ കൂടുതൽ പേർ ഇരകളായിട്ടുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു. സംഭവത്തിൽ ആശുപത്രി അധികൃതർ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. പ്രതി മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
SUMMARY: Hospital HR manager arrested for molesting nun














