Saturday, September 20, 2025
26.6 C
Bengaluru

മെട്രോ നിർമാണ പ്രവൃത്തി; എച്ച്എസ്ആർ ലേഔട്ട് മേൽപ്പാലം അടച്ചു

ബെംഗളൂരു: നമ്മ മെട്രോയുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ എച്ച്എസ്ആർ ലേഔട്ട് മേൽപ്പാലം അടച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ വഴികൾ ഉപയോഗിക്കണമെന്ന് സിറ്റി ട്രാഫിക് പോലീസ് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മേൽപ്പാലം അടച്ചതോടെ ഔട്ടർ റിങ് റോഡിൽ (ഒആർആർ) വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. എച്ച്എസ്ആർ ലേഔട്ടിലെ 14-ാം മെയിനിൽ സ്ലൈഡിംഗ് ഗർഡിലിന് ചരിവുണ്ടായതിനെ തുടർന്ന് ഈ റൂട്ടിൽ അറ്റകുറ്റപണിയും പുരോഗമിക്കുന്നതായി ബിഎംആർസിഎൽ അറിയിച്ചു.

യാത്രക്കാർ ബദൽ റൂട്ടുകൾ വഴി കടന്നുപോകണമെന്ന് സിറ്റി ട്രാഫിക് പോലീസ് നിർദേശിച്ചിട്ടുണ്ട്. സിൽക്ക് ബോർഡിലേക്ക് പോകുന്ന വാഹനങ്ങൾ 19-ാം മെയിൻ വഴി തിരിച്ചുവിടും. മാർത്തഹള്ളിയിൽ നിന്ന് ഇബ്ലൂർ, സിൽക്ക് ബോർഡ് ഫ്ലൈഓവർ എന്നിവിടങ്ങളിലേക്ക് ഔട്ടർ റിംഗ് റോഡിലൂടെ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും ബദൽ വഴികൾ തിരഞ്ഞെടുക്കണമെന്ന് ട്രാഫിക് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഇബ്ലൂരിൽ നിന്ന് സിൽക്ക് ബോർഡ് അല്ലെങ്കിൽ ഹൊസൂർ ഭാഗത്തേക്ക് പോകുന്ന വാഹന യാത്രക്കാർ എച്ച്എസ്ആർ ലേഔട്ട് വഴി സിൽക്ക് ബോർഡിലേക്കോ എംസിഎച്ച്എസ് കോളനിയി വഴി ഹൊസൂർ റോഡിലേക്കോ കടന്നുപോകണം.

 

TAGS: BENGALURU
SUMMARY: HSR Layout flyover shut due to metro works

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ആഗോള അയ്യപ്പസംഗമത്തിന് പമ്പാതീരത്ത് തുടക്കം; തിരി തെളിയിച്ച്‌ മുഖ്യമന്ത്രി

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമം പമ്പ തീരത്ത് ഔപചാരികമായി മുഖ്യമന്ത്രി പിണറായി വിജയൻ...

തിരുവനന്തപുരം നഗരസഭാ ബിജെപി കൗണ്‍സിലറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി കൗണ്‍സിലറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുമല സ്വദേശി...

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി; വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ച്‌ പരിശോധന

ഡൽഹി: ഡൽഹിയിലെ വിവിധ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. ഭീഷണി സന്ദേശത്തെ...

റെക്കോര്‍ഡ് മറികടന്ന് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡില്‍. ഒരു പവന് ഇന്ന് 600 രൂപ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് പാലക്കാട്ടേക്കില്ല; നിയമസഭ കഴിഞ്ഞ് മതിയെന്ന് ധാരണ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് പാലക്കാട് എത്തിയേക്കില്ല. ഇനി നിയമസഭ...

Topics

മെട്രോ യെല്ലോ ലൈന്‍; അഞ്ചാമത്തെ ട്രെയിൻ ഉടനെത്തും, യാത്രക്കാരുടെ കാത്തിരിപ്പുസമയം വീണ്ടും കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ പുതുതായി ആരംഭിച്ച യെലോ ലൈനിലേക്കുള്ള അഞ്ചാമത്തെ മെട്രോ...

ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് എയർ...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ചിക്കബസ്തി...

മലയാളി ബേക്കറി ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഔട്ടർ റിങ് റോഡിൽ ഒരാഴ്ചത്തേക്ക് വാഹനനിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ...

പൂജ അവധി; കേരളത്തിലേക്ക് 25 മുതൽ ഒക്ടോബർ 27 വരെ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി 

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം...

ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബിഎംടിസി ബസിന് തീ പിടിച്ചു മജസ്റ്റിക്കിൽ നിന്നും കാടുഗോടിയിലേക്ക്...

Related News

Popular Categories

You cannot copy content of this page