ഡല്‍ഹി: വോട്ട് കൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി പരസ്യപോരിന് ഇൻഡ്യാ മുന്നണി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നീക്കം നടത്താനാണ് ആലോചന. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ഇൻഡ്യാ സഖ്യത്തിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം പങ്കെടുത്തു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിഷ്പക്ഷമായല്ല പ്രവർത്തിക്കുന്നത് എന്ന ആരോപണമാണ് പ്രധാനമായും പ്രതിപക്ഷം ഗ്യാനേഷ് കുമാറിനെതിരെ ഉന്നയിക്കുന്നത്. ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് സമർപ്പിക്കുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ ഉടൻ തയ്യാറാക്കുമെന്നും പ്രതിപക്ഷത്തെ ഒരു മുതിർന്ന നേതാവ് അറിയിച്ചതായി ഡെക്കാൻ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്തു.
രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കഴിഞ്ഞ ദിവസം വിശദീകരണം എന്ന നിലയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനം നടത്തിയിരുന്നു. എന്നാല്‍ കൃത്യമായ മറുപടി നല്‍കാൻ തയ്യാറാകാതെ പ്രതിപക്ഷത്തിനെയും രാഹുല്‍ ഗാന്ധിയെയും വിമർശിക്കുകയാണ് ഗ്യാനേഷ് കുമാർ ചെയ്തത്.
SUMMARY: Impeachment motion against Chief Election Commissioner; India Front takes important decision