കണ്ണൂര്‍: സംഘപരിവാര്‍ മാധ്യമങ്ങളുടെ അവഹേളനത്തിനെതിരെ നിയമനടപടിക്കൊരുങ്ങി സിപിഎം നേതാവ് പി.കെ ശ്രീമതി. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡിജിപി, വനിത കമ്മീഷൻ എന്നിവർക്ക് പരാതി നല്‍കി. ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. വാർത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും പരാതിയിലുണ്ട്. ലിങ്കുകള്‍ ചേർത്താണ് പരാതി.
ഭർത്താവ് മരിച്ചിട്ട് 10 മാസം പോലും തികയാത്തപ്പോഴാണ് അവഹേളനമെന്നും പി.കെ ശ്രീമതി പറയുന്നു. ജനം ടിവി, കർമ ന്യൂസ്, സുദിനം പത്രം, ഡെയ്‌ലി ഹണ്ട് എന്നിവർക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഘപരിവാറിന്‍റെ ചാനലായ ജനം ടിവി,ഭാരത് ലൈവ്, കർമ തുടങ്ങിയ മാധ്യമങ്ങളാണ് വ്യാജപ്രചരണം നടത്തിയത്. പി.ആര്‍ കൃഷ്ണന്‍ എന്ന മുന്‍ എംഎല്‍എയുടെ ഭാര്യ എന്ന് നടിച്ച് പെൻഷൻ വാങ്ങുന്നു എന്നായിരുന്നു വാർത്ത.
SUMMARY: Incident involving the publication of fake news: P.K. Sreemathi lodges complaint with the Chief Minister and the DGP















