ബെംഗളൂരു: സ്വാതന്ത്ര്യദിന,ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് മംഗളൂരുവഴി മഡ്ഗാവിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ ഇരുവശങ്ങളിലേക്കുമായി രണ്ടു സര്‍വീസുകള്‍ ആണ് നടത്തുക. ഓഗസ്റ്റ് 14 ന് രാത്രിയാണ് ബെംഗളൂരുവില്‍ നിന്നും മഡ്ഗാവിലേക്കുള്ള സര്‍വീസ്
ട്രെയിൻ നമ്പർ 06541 യശ്വന്തപുര -മഡ്ഗാവൺ സ്പെഷ്യൽ എക്സ്പ്രസ് ഓഗസ്റ്റ് 14 ന് രാത്രി 11.55 ന് യശ്വന്തപുരിൽ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം വൈകുന്നേരം 6:05 ന് മഡ്ഗാവിലെത്തും. മടക്കയാത്ര ഓഗസ്റ്റ് 17 ന് രാത്രി 10.15 ന് മഡ്ഗാവിൽ നിന്ന് പുറപ്പെട്ട് ഓഗസ്റ്റ് 18 ന് വൈകുന്നേരം 4:30 ന് യശ്വന്തപുരിൽ എത്തും.
ചിക്ബനാവര, കുനിഗൽ, ചന്നരായപട്ടണ, ഹാസൻ, സക്ലേഷ്പൂർ, സുബ്രഹ്മണ്യ റോഡ്, കബകപുത്തൂർ, ബണ്ട്വാല, സൂറത്ത്കൽ, ഉഡുപ്പി, കുന്ദാപുര, മൂകാംബിക റോഡ്, ബൈന്ദൂർ, ഭട്കൽ, മുരഡേശ്വര്‍, ഹൊന്നാവര, കുംത, ഗോകർണ്ണ, അങ്കോള, അങ്കോള എന്നിവിടങ്ങളിൽ ട്രെയിൻ നിർത്തും. അതേസമയം മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ, കാര്‍വാര്‍ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പില്ല.
SUMMARY: Independence Day holiday; Special train from Bengaluru to Goa via Mangaluru