ബെംഗളൂരു: കബ്ബൺ റോഡിലെ ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡ് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓൺലൈൻ പാസ് ബുക്കിങ് ആരംഭിച്ചതായി ബിബിഎംപി അറിയിച്ചു. സേവാ സിന്ധു പോർട്ടൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഗേറ്റ് നമ്പർ 5 വഴിയാണ് ഇ-പാസിലൂടെ പ്രവേശനം അനുവദിക്കുക. വെബ്സൈറ്റ്: sevasindhu.kamataka.gov.in.
രാവിലെ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ദേശീയ പതാക ഉയർത്തുകയും ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും, സ്വാതന്ത്ര്യദിന പ്രസംഗം നടത്തുകയും ചെയ്യും.
SUMMARY: Independence Day Parade;Online pass booking has started