ദുബായ്: ഇന്ത്യക്കാര്‍ക്ക് യുപിഐ ആപ്പ് വഴി യുഎഇയിലെ ഇടപാടുകള്‍ നടത്താനുള്ള സൗകര്യമൊരുങ്ങുന്നു. ഇന്ത്യയുടെ തത്സമയ പേയ്മെന്റ് സംവിധാനമായ യുപിഐ യുഎഇയുടെ ഡിജിറ്റല്‍ പേയ്മെന്റ് ശൃംഖലയായ ‘ആനി’ യുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
യുഎഇയില്‍ ഇന്ത്യയുടെ യുപിഐ വഴിയുള്ള പേയ്മെന്റ് സംവിധാനം വ്യാപിപ്പിക്കുമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ പറഞ്ഞു. ഇതുവഴി ഇന്ത്യക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മുഴുവന്‍ ഇടപാടുകളും നടത്താന്‍ സാധിക്കും. നാലുമാസത്തിനകം ദുബായിലെ ടാക്‌സികളില്‍ യുപിഐ ഉപയോഗിച്ച് പണം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്താനല്ല ചര്‍ച്ചകളും പുരോഗമിക്കുകയാനെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ദുബായ് ഡ്യൂട്ടി ഫ്രീ, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ മുന്‍നിര ഔട്ട്‌ലെറ്റുകളില്‍ യുപിഐ വഴി പണമടക്കാന്‍ സാധിക്കും.
SUMMARY: Indians can make transactions in the UAE via the UPI app