Sunday, November 9, 2025
26.8 C
Bengaluru

ഇസ്രയേലിൽ മിസൈൽ ആക്രമണം ആരംഭിച്ച് ഇറാൻ

ജറുസലം: ടെൽ അവീവിനുനേരെ ഇറാൻ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം. 200ലധികം മിസൈലുകളാണ് ഇറാൻ അയച്ചത്. ലെബനനിൽ ഇസ്രയേൽ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനുപിന്നാലെയാണ് ടെൽ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് ഇറാൻ മിസൈൽ അയച്ചത്.ഇസ്രയേലിലെ ടെല്‍ അവീവിൽ ഉള്‍പ്പെടെ മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. ആക്രണമണം നടത്തിയെന്ന് ഇറാന്റെ റവല്യൂഷണറി ​ഗാർഡും വ്യക്തമാക്കി. ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റുല്ലയെയും ഹമാസ് മേധാവി ഇസ്മാഈൽ ഹനിയ്യയെയും വധിച്ചതിനുള്ള തിരിച്ചടിയാണ് മിസൈൽ ആക്രമണമെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി. അതേസമയം അയൽരാജ്യമായ ജോർദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേൽ ഇവ വെടിവെച്ചിട്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടുചെയ്തു.

മിസൈൽ ആക്രമണത്തെത്തുടർന്ന് ഇസ്രയേലിലെ പ്രധാനവിമാനത്താവളമായ ബെൻ ഗുറിയോണിലെ വ്യോമഗതാഗതം നിർത്തിവെച്ചു.  ആക്രമണത്തില്‍ നിരവധി പേർക്ക് പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങാൻ ഇസ്രയേൽ സേന ജനങ്ങളോടാവശ്യപ്പെട്ടു. ചിലയിടങ്ങളിൽ ആക്രമണം തടഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.

ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി ജാഗ്രത നിര്‍ദേശം നല്‍കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്നും ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്.


>BR>
TAGS : ISRAEL LEBANON WAR | IRAN
SUMMARY : Iran launched a missile attack on Israel

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം കോര്‍പറേഷൻ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോർപ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ബിജെപി...

ഭോപ്പാല്‍ വാഹനാപകടം: ദേശീയ കയാക്കിംഗ് താരങ്ങളായ മലയാളികള്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: കനോയിംഗ് - കയാക്കിംഗ് ദേശീയതാരങ്ങളായ നാവികസേനാ ഉദ്യോഗസ്ഥര്‍ ഭോപ്പാലില്‍ വാഹനാപകടത്തില്‍...

ശബരിമല സ്വര്‍ണക്കൊള്ള; ചോദ‍്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി എൻ. വാസു

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി...

കോളേജ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: കോളേജ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴി...

പ്രസവത്തിനെത്തിയ യുവതി അണുബാധയേറ്റ് മരിച്ചു; തിരുവനന്തപുരം എസ്‌എടി ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം. പ്രസവത്തിന് എത്തിയ...

Topics

ബൈക്കപകടം; മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു....

യാത്രയ്ക്കിടെ തുടയിലും കാലിലും സ്പർശിച്ചു; ബെംഗളൂരുവില്‍ യാത്രക്കാരിയോട് അതിക്രമം കാണിച്ച റാപ്പിഡോ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

ബെംഗളൂരു: ബെംഗളൂരുവില്‍ റാപ്പിഡോ യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച...

ബെംഗളൂരുവിലെ ആറ് ആർടിഒ ഓഫീസുകളില്‍ ലോകായുക്ത പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർ‌ടി‌ഒ‌എസ്) കർണാടക ലോകായുക്ത...

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ഇന്നെത്തും; പതിവുസർവീസ് 11 മുതൽ

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍  പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽനിന്ന് ഓൺലൈനായി...

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല്‍...

സ്കൂളുകൾക്ക് വ്യാജ ബോംബ്ഭീഷണി സന്ദേശം; റോബോട്ടിക് എൻജിനിയറായ യുവതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സ്കൂളുകളിലേക്ക് വ്യാജബോബ് ഭീഷണി സന്ദേശമയച്ച റോബോട്ടിക്...

കെജിഎഫ് നടൻ ഹരീഷ് റായ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ്(55)അന്തരിച്ചു. ഓം, കെജിഎഫ്...

Related News

Popular Categories

You cannot copy content of this page