ജി​ഹാ​ദി പ​രാ​മ​ർ​ശം; അ​ൻ​സി​ബ​യു​ടെ പ​രാ​തി​യി​ൽ ടി​നി ടോ​മി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

കൊച്ചി: നടി അൻസിബ ഹസ്സന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ പോലീസ് കേസെടുത്തു. ജിഹാദിയായി ചിത്രീകരിക്കാൻ ടിനി ടോം ശ്രമിച്ചു എന്ന പരാതിയിൽ കടവന്ത്ര പോലീസാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനും വര്‍ഗീയ അധിക്ഷേപം നടത്തിയതിനുമാണ് കേസ്. എറണാകുളം മജിസ്‌ട്രേറ്റ് കോടതി (ഏഴ്) യുടെ നിർദേശപ്രകാരമാണ് പോലീസ് നടപടിയെടുത്തിരിക്കുന്നത്. നേരത്തേ ടിനി ടോമിനെതിരെ അൻസിബ പരാതി നൽകിയിരുന്നെങ്കിലും കഴമ്പില്ലെന്നുപറഞ്ഞ് പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് അവർ കോടതിയെ സമീപിച്ചത്.

അ​ന്‍​സി​ബ​യ്ക്കെ​തി​രാ​യ ജി​ഹാ​ദി പ​രാ​മ​ർ​ശം ത​മാ​ശ​യ്ക്ക് ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു പോ​ലീ​സ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ കോ​ട​തി പോ​ലീ​സ് റി​പ്പോ​ർ​ട്ട് ത​ള്ളി​യി​രു​ന്നു. ടി​നി ടോ​മി​നെ​തി​രെ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്നും നീ​ന കു​റു​പ്പി​ന്‍റെ സാ​ക്ഷി​മൊ​ഴി​ക​ളി​ലും ഇ​ക്കാ​ര്യ​മു​ണ്ടെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​യി​രു​ന്നു പോ​ലീ​സ് ടി​നി ടോ​മി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. നടിയും ‘അമ്മ’ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന നീ​ന കു​റു​പ്പി​ന്‍റെ മൊ​ഴി​യാ​ണ് കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ​ത്. അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ജൂണ്‍ ഒന്നിനാണ് അന്‍സിബ ടിനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ടിനി ടോം തനിക്കെതിരെ തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. ടിനി ടോമിന്റെ ഡ്രൈവറെ താന്‍ മതം മാറ്റാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെ വ്യാജ പ്രചരണങ്ങള്‍ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാന്‍ ശ്രമിച്ചുവെന്നും അന്‍സിബ ആരോപിച്ചിരുന്നു. താന്‍ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്നും ടിനി ടോമിന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അന്‍സിബ പരാതിയില്‍ ആരോപിച്ചിരുന്നു. മാധ്യമങ്ങളിലൂട വെളിപ്പെടുത്തല്‍ നടത്തിയ ശേഷമായിരുന്നു അന്‍സിബ പോലീസില്‍ പരാതി നല്‍കിയത്.  പ്രാഥമിക പരിശോധന നടത്തിയ പോലീസ് അൻസിബയുടെയും ടിനി ടോമിന്റെയും മൊഴി രേഖപ്പെടുത്തി. എന്നാല്‍ കേസെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി എസിപിക്ക് കടവന്ത്ര പോലീസ് റിപ്പോർട്ട് കൈമാറുകയായിരുന്നു. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ നിയമ നടപടികൾ സ്വീകരിക്കാൻ ആവശ്യമായ തെളിവുകളില്ലെന്നായിരുന്നു പോലീസിന്റെ നിഗമനം.
SUMMARY: Jihadi conspiracy; Police file case against Tiny Tomi on Ansiba’s complaint

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടി; ഹോട്ടലുകൾക്ക് തിരിച്ചടി 

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വില കൂട്ടി. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ധിപ്പിച്ചത്....

സംസ്ഥാനത്ത് ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ...

ബെംഗളൂരുവിൽ കനത്ത മഴയില്‍ റോഡുകളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും; ഇന്നും കനത്ത മഴക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്നലെ വൈകുന്നേരം പെയ്ത ശക്തമായ മഴയില്‍ നിരവധി പ്രധാന...

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ 

ന്യൂഡല്‍ഹി: ഇന്ത്യയിൽ ഒക്ടോബർ 1 മുതൽ വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം വഴി...

വിൻഡീസിനെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ; ഗില്ലിന് ഇരട്ട സെഞ്ച്വറി

ഗുവാഹത്തി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ഗുവഹാത്തിയിൽ...

എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടി; ഹോട്ടലുകൾക്ക് തിരിച്ചടി 

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വില കൂട്ടി. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ധിപ്പിച്ചത്....

സംസ്ഥാനത്ത് ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ...

ബെംഗളൂരുവിൽ കനത്ത മഴയില്‍ റോഡുകളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും; ഇന്നും കനത്ത മഴക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്നലെ വൈകുന്നേരം പെയ്ത ശക്തമായ മഴയില്‍ നിരവധി പ്രധാന...

വിൻഡീസിനെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ; ഗില്ലിന് ഇരട്ട സെഞ്ച്വറി

ഗുവാഹത്തി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ഗുവഹാത്തിയിൽ...

ത​ല​സ്ഥാ​നം യു​ദ്ധ​ക്ക​ളം; യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ കല്ലേറ്, ലാ​ത്തി ചാ​ര്‍​ജി​ല്‍ നിരവധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പരു​ക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം. പ്രകടനത്തിനുനേരെ യൂണിവേഴ്‌സിറ്റി...

കഗ്ഗദാസപുരയിൽ അനധികൃത ഗ്യാസ് സംഭരണ കേന്ദ്രത്തിൽ സ്ഫോടനം; മൂന്ന് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ കഗ്ഗദാസപുരയിൽ അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലുണ്ടായ...

കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ ഓണാഘോഷം

ബെംഗളൂരു: കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ ഓണാഘോഷം 'നമ്മ പൊന്നോണം...

Related Articles

Popular Categories