ബെംഗളൂരു: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് കർണാടക ആർടിസി ഏര്‍പ്പെടുത്തുന്ന ശബരിമല സ്പെഷ്യൽ ബസ് സർവീസ് 28 മുതല്‍ ആരംഭിക്കും. ബെംഗളൂരുവിൽ നിന്ന് പമ്പയിലേക്ക് ഐരാവത് എസി ബസ് ആണ് സര്‍വീസ് നടത്തുക. ഉച്ചയ്ക്ക് 1.50ന് ശാന്തിനഗർ ബസ് ടർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് സാറ്റലൈറ്റ് (2.20), മൈസൂരു (5.10), കോഴിക്കോട് (9.55), കോട്ടയം (3.10), എരുമേലി (5) വഴി രാവിലെ 6.45ന് പമ്പയിലെത്തും. പമ്പയിൽ നിന്ന് വൈകിട്ട് 6ന് പുറപ്പെട്ട് നിലയ്ക്കൽ (6.50), എരുമേലി (7.45), മൈസൂരു (7) വഴി രാവിലെ 10.10ന് ബെംഗളൂരു ശാന്തിനഗറിലെത്തും. 1980 രൂപയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് ബൂക്കിംഗിന്: ksrtc.in
SUMMARY: Karnataka RTC Sabarimala special services from the 28th
കർണാടക ആർടിസി ശബരിമല സ്പെഷ്യൽ സർവീസ് 28 മുതല്‍
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















