കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പൊക്കിള്‍ക്കൊടി പോലും പൂർണമായി വേർപെടുത്താത്ത നിലയിലാണ് മണലില്‍ മൃതദേഹം കാണപ്പെട്ടത്. കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പൊക്കിള്‍ക്കൊടി പോലും പൂർണമായി വേർപെടുത്താത്ത നിലയിലാണ് മണലില്‍ മൃതദേഹം കാണപ്പെട്ടത്.
കുഞ്ഞിന്റെ മാതാപിതാക്കളെക്കുറിച്ച് നിലവില്‍ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. രാവിലെ ബീച്ചില്‍ നടക്കാനിറങ്ങിയ പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇവർ ഉടൻ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.
SUMMARY: Body of a newborn baby found on Kozhikode beach















