കാലിഫോർണിയ: ബേബി പൗഡർ ഉപയോഗിച്ച സ്‌ത്രീ ക്യാൻസർ വന്ന് മരിച്ചുവെന്ന പരാതിയില്‍ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ കമ്പനിയോട് 966 മില്യണ്‍ ഡോളർ (85,76,67,93,000 രൂപ ) നഷ്‌ടപരിഹാരം നല്‍കാൻ ഉത്തരവിട്ട് കോടതി. ജീവിതകാലം മുഴുവൻ ബേബി പൗഡർ ഉപയോഗിച്ചതിനാലാണ് സ്‌ത്രീക്ക് ക്യാൻസർ വന്നതെന്നാരോപിച്ച് കുടുംബം പരാതി നല്‍കിയിരുന്നു.
നീണ്ട 15 വർഷത്തിനൊടുവില്‍ ഇപ്പോഴാണ് കേസില്‍ ലോസ് ഏഞ്ചല്‍സ് സ്റ്റേറ്റ് കോടതിയുടെ വിധി വന്നിരിക്കുന്നത്. 2021 ല്‍ കാലിഫോർണിയ നിവാസിയായ 88 കാരി മേ മൂറിൻ കാൻസർ ബാധിച്ച് മരിച്ചു. ജോണ്‍സണ്‍സിൻ്റെ ടാല്‍ക്ക് ബേബി പൗഡറില്‍ ആസ്ബറ്റോസ് നാരുകള്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് മേ മുറിൻ്റെ കുടുംബമാണ് കേസ് നല്‍കിയത്. മെസോതെലിയോമ ഉണ്ടാകാനുള്ള പ്രധാന കാരണം ആസ്ബറ്റോസുമായുള്ള സമ്ബർക്കമാണ്.
കേസിലെ അന്തിമ വിധി പ്രകാരം കമ്പനിക്ക് ജൂറി 16 മില്യണ്‍ ഡോളർ നഷ്ടപരിഹാരവും, 950 മില്യണ്‍ ഡോളർ ശിക്ഷാ നഷ്ടപരിഹാരവും വിധിച്ചു.
തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്നും, ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നും, ക്യാൻസറിന് കാരണമാകില്ലെന്നും ജോണസണ്‍സ് & ജോണ്‍സണ്‍സ് കമ്പനി അറിയിച്ചു.
SUMMARY: Johnson & Johnson suffers major setback; Court orders it to pay $966 million in damages