ന്യൂഡൽഹി: നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്‌ക്കായി കമൽഹാസൻ വ്യാഴാഴ്‌ച്ച ഡൽഹിയിലെത്തിയിരുന്നു. പാർലമെന്റിലേക്കുള്ള യാത്ര അഭിമാനകരമാണെന്നും ജനങ്ങളുടെ പ്രതീക്ഷയ്‌ക്ക് ഒത്തുയരാൻ പരിശ്രമിക്കുമെന്നും കമൽഹാസൻ പ്രതികരിച്ചു.
மாநிலங்களவையின் உறுப்பினராக பதவியேற்றார், நம் தலைவர் திரு. @ikamalhaasan #KamalHaasan#KamalHaasan_MP#கமல்ஹாசன்_எனும்_நான்#MakkalNeedhiMaiam pic.twitter.com/9hVApcOkvr
— Makkal Needhi Maiam | மக்கள் நீதி மய்யம் (@maiamofficial) July 25, 2025
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്നും എംഎൻഎം വിട്ടുനിൽക്കാൻ തീരുമാനിച്ചെങ്കിലും, ഭരണകക്ഷിയായ ഡിഎംകെയ്ക്ക് പിന്തുണ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കമലഹാസന് ഡി എം കെ രാജ്യസഭാ സീറ്റ് നൽകിയത്. വ്യാഴാഴ്‌ച്ച തമിഴ്‌നാട്ടിൽ നിന്നുള്ള ആറ് രാജ്യസഭാംഗങ്ങൾ കാലാവധി പൂർത്തിയാക്കി വിരമിച്ചിരുന്നു.
SUMMARY: Kamal Haasan is now an MP; takes oath as a Rajya Sabha member