കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസില്‍ ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക് സർവകലാശാല അനുമതി നിഷേധിച്ചു. ഷീ ഫെസ്റ്റ് പരിപാടിക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. വൈസ് ചാൻസലറുടെ മുൻകൂർ അനുമതി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്യാമ്പസ് ഡയറക്ടർ പരിപാടിക്ക് വിലക്കേർപ്പെടുത്തിയത്.
അതേസമയം പ്രോഗ്രാമുമായി മുന്നോട്ട് പോകുമെന്ന് എസ്.എഫ്.ഐ വ്യക്തമാക്കി. ഇന്ന് രാവിലെ 11.30-നാണ് പരിപാടി തീരുമാനിച്ചിരുന്നത്. ഷീ ഫെസ്റ്റ് നടത്തുന്നതില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാർഥി സംഘടന. എന്നാല്‍, പരിപാടി ബലം പ്രയോഗിച്ച് തടയില്ലെന്ന് സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്. വിലക്ക് ലംഘിച്ച് പ്രോഗ്രാം നടത്തിയാല്‍ സംഘാടകരായ വിദ്യാർത്ഥികളോട് ഔദ്യോഗികമായി വിശദീകരണം തേടാനാണ് സർവകലാശാലയുടെ തീരുമാനം.
SUMMARY: Kannur University bans event featuring Aishe Ghosh
















