ബെംഗളൂരു: കര്‍ണാടകയില്‍ വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രങ്ങള്‍ക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ച്ചേര്‍ന്ന മന്ത്രിസഭായോഗം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോട് ശുപാര്‍ശ ചെയ്തു.
ബാലറ്റുപയോഗിച്ച് വോട്ടെടുപ്പുനടത്തുന്നതില്‍ നിയമപരമായ തടസ്സമില്ലെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ജി.എസ്. സംഗ്രേഷി അറിയിച്ചു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) പ്രകാരം പുതുതായി രൂപീകരിച്ച അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുമെന്നും സംഗ്രേഷി സ്ഥിരീകരിച്ചു.
ഇക്കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിതേടേണ്ട കാര്യമില്ല. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെപ്പോലെ ഭരണഘടനാസ്ഥാപനമാണെന്നും സംഗ്രേഷി വ്യക്തമാക്കി.
അതേസമയം വോട്ടര്‍മാരോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണിതെന്ന് ബിജെപി ആരോപിച്ചു. ബാലറ്റുപയോഗിച്ചാല്‍ വോട്ടിങ് യന്ത്രങ്ങളെക്കാള്‍ പലമടങ്ങ് തട്ടിപ്പുകള്‍നടക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര ആരോപിച്ചു.
SUMMARY: Karnataka government recommends Election Commission to use ballots instead of voting machines in local body elections