തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് ഉപയോഗിക്കണം; തിരഞ്ഞെടുപ്പ് കമ്മിഷന് ശുപാർശ നല്‍കി കർണാടക സര്‍ക്കാര്‍

ബെംഗളൂരു: കര്‍ണാടകയില്‍ വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രങ്ങള്‍ക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ച്ചേര്‍ന്ന മന്ത്രിസഭായോഗം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോട് ശുപാര്‍ശ ചെയ്തു.

ബാലറ്റുപയോഗിച്ച് വോട്ടെടുപ്പുനടത്തുന്നതില്‍ നിയമപരമായ തടസ്സമില്ലെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ജി.എസ്. സംഗ്രേഷി അറിയിച്ചു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) പ്രകാരം പുതുതായി രൂപീകരിച്ച അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുമെന്നും സംഗ്രേഷി സ്ഥിരീകരിച്ചു.

ഇക്കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിതേടേണ്ട കാര്യമില്ല. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെപ്പോലെ ഭരണഘടനാസ്ഥാപനമാണെന്നും സംഗ്രേഷി വ്യക്തമാക്കി.

അതേസമയം വോട്ടര്‍മാരോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണിതെന്ന് ബിജെപി ആരോപിച്ചു. ബാലറ്റുപയോഗിച്ചാല്‍ വോട്ടിങ് യന്ത്രങ്ങളെക്കാള്‍ പലമടങ്ങ് തട്ടിപ്പുകള്‍നടക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര ആരോപിച്ചു.
SUMMARY: Karnataka government recommends Election Commission to use ballots instead of voting machines in local body elections

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെഎന്‍എസ്എസ് ഗോണികൊപ്പ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ഗോണികൊപ്പ കരയോഗത്തിന്റെ വാർഷിക പൊതുയോഗം...

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; നാളെ വൈകീട്ട് പവര്‍കട്ട് ഉണ്ടായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ് ഇബി. നാളെ...

ഓഗസ്റ്റ് 15 മുതൽ സ്വിഗ്ഗി, സൊമാറ്റോ ബഹിഷ്‌കരിക്കുമെന്ന് ബെംഗളൂരു ഹോട്ടൽ-റസ്റ്റോറന്റ് ഉടമകൾ

ബെംഗളൂരു: ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗിയും സൊമാറ്റോയും ഈടാക്കുന്ന ഉയർന്ന കമ്മീഷൻ, നിർബന്ധിത...

ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും സെപ്റ്റംബര്‍ 6 ന്‌

ബെംഗളൂരു: ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും സെപ്റ്റംബര്‍...

ഓർമ്മകളിൽ പിള്ളേരോണം

മീരാ നാരായണൻ ചിങ്ങത്തിലെ ഓണം ഇന്ന് ആഘോഷപെയ്താണ്. പൂക്കളവും പുലിക്കളിയും, ഓണസദ്യയും കലാപരിപാടികളും ചേർന്ന്...

കനത്ത മഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച...

ക്രിക്കറ്റ് ഗ്രൗണ്ടിൽ മനുഷ്യന്റെ തല, റെയിൽവേ ട്രാക്കിന് സമീപം ഉടല്‍;  പരിഭ്രാന്തി, ഒടുവിൽ ദുരൂഹത നീക്കി പോലീസ്

ബെംഗളൂരു: നഗരത്തിലെ വര്‍ത്തൂര്‍–കൊടതി പ്രദേശത്തെ ക്രിക്കറ്റ് ഗ്രൗണ്ടിൽ മനുഷ്യന്റെ തല കണ്ടെത്തിയ...

വന്ദേമാതരത്തെ അവഹേളിക്കുന്നത് ക്രിമിനല്‍ കുറ്റം; ബില്‍ രാജ്യസഭ പാസാക്കി

ഡല്‍ഹി: ദേശീയ ഗാനമായ 'ജനഗണ മന'യ്ക്ക് നിലവിലുള്ളതിന് സമാനമായി ദേശീയ ഗീതമായ...

Related Articles

Popular Categories