ബെംഗളൂരു: നഗരത്തിൽ വർധിക്കുന്ന ലഹരിമരുന്ന് വ്യാപനം തടയാൻ ആന്റി നാർകോട്ടിക് ടാസ്ക് ഫോഴ്സിനു കർണാടക സർക്കാർ രൂപം നൽകി. പോലീസ് ഡയറക്ടർ ജനറൽ ആൻഡ് ഇൻസ്പെക്ടർ ജനറൽ എം.എ. സലീമിന്റെ മേൽനോട്ടത്തിലാകും ഫോഴ്സ് പ്രവർത്തിക്കുക.
4 എസ്പിമാരും 2 എസിപിമാരും സംഘത്തിലുണ്ടാകും. 2 പോലീസ് ഇൻസ്പെക്ടർമാരും 4 എസ്ഐമാരും ഉൾപ്പെടെ 56 പോലീസ് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഡിജിപി പ്രണബ് മൊഹന്തിയെയാണ് സംഘം റിപ്പോർട്ട് ചെയ്യേണ്ടത്.
ബെംഗളൂരുവിൽ എൽഎസ്ഡിയും എംഡിഎംഎയും ഉൾപ്പെടെ രാസലഹരിയുടെ ഉപയോഗവും വിൽപനയും വർധിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് നടപടി.
SUMMARY: Karnataka Govt established an anti-narcotic task force to address the issue of drug-related problems in Bengaluru.