ബെംഗളൂരു: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ കര്‍ണാടക സ്വദേശി മരിച്ചു. മംഗളൂരു ഉള്ളാൾ മില്ലത്ത് നഗര്‍ സ്വദേശി മുഹമ്മദിന്റെ മകൻ അബ്ദുല്‍ റാസിഖാണ് (27) മരിച്ചത്. ഞായറാഴ്ച രാത്രി റാസിക് സ്റ്റാഫ് ബസിൽ ജോലിസ്ഥലത്തേക്ക് പോകുമ്പോൾ മറ്റൊരു ബസ് ഇടിച്ച് ഗുരുതരമായി പരുക്കേറ്റ റാസിഖ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് കുടുംബം അറിയിക്കുന്നത്.
സൗദിയിലെ ജുബൈലിൽ പോളിടെക് കമ്പനിയിൽ സിവിൽ എഞ്ചിനീയറാണ്. കുടുംബത്തിലെ ഇളയ മകനായിരുന്നു റാസിഖ്. അസുഖം മൂലം നേരത്തെ സഹോദരനും സഹോദരിയും മരിച്ചിരുന്നു.
SUMMARY: Karnataka native dies in car accident in Saudi Arabia