ബെംഗളൂരു: കർണാടക പിസിസി ജനറൽ സെക്രട്ടറിയും മലയാളിയുമായ ടി.എം. ഷാഹിദ് തെക്കിലിനെ സംസ്ഥാന മിനിമം വേതന ബോർഡ് ചെയർമാനായി നിയമിച്ചു. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ 37 വർഷമായി രാഷ്ട്രീയ രംഗത്തുള്ള ഷാഹിദ് സുള്ള്യ തെക്കില്‍ സ്വദേശിയാണ്.
ജില്ലാ എൻഎസ്‌യുഐ ജനറൽ സെക്രട്ടറി, ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സംസ്ഥാന എൻഎസ്‌യുഐ ജനറൽ സെക്രട്ടറി, സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, കർണാടക സംസ്ഥാന ന്യൂനപക്ഷ കോൺഗ്രസ് ജനറൽ സെക്രട്ടറി, കെപിസിസി വക്താവ്, ഹാവേരി, കുടക്, ഹാസൻ ജില്ലകളുടെ ചുമതലയുള്ള കെപിസിസിയുടെ ജനറൽ സെക്രട്ടറിയും ഇൻ ചാർജും ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2001-ൽ സംസ്ഥാന യുവജന അവാർഡ് നേടിയിട്ടുണ്ട്.കർണാടക സംസ്ഥാന വഖ്ഫ് കൗൺസിൽ അംഗം, സംസ്ഥാന തൊഴിലാളി ക്ഷേമ ബോർഡ് അംഗം, കർണാടക സംസ്ഥാന വന വികസന കോർപ്പറേഷൻ ഡയറക്ടർ, രണ്ടുതവണ കേന്ദ്ര കയർ ബോർഡ് അംഗം, സംസ്ഥാന രാജീവ് യൂത്ത് ഫൗണ്ടേഷൻ പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തെക്കിൽ ഗ്രാമവികസന ഫൗണ്ടേഷന്റെ സ്ഥാപക പ്രസിഡന്റ്, സംപാജെ ഗുണദ്ക തെക്കിൽ ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ പ്രസിഡന്റ്, പേരഡ്ക മുഹിദ്ദീൻ ജുമാ മസ്ജിദിന്റെ പ്രസിഡന്റ്, അരന്തോട് അൻവാറുൽ ഹുദാ യംഗ് മെൻസ് അസോസിയേഷന്റെ ഓണററി പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.
SUMMARY: Karnataka State Labor Minimum Salary Advisory Board Chairman T.M. Shahid Tekil was appointed