ബെംഗളൂരു: കര്‍ണാടകസംസ്ഥാന സുന്നി യുവജന സംഘ വാര്‍ഷിക കൗണ്‍സില്‍ നാളെ രാവിലെ 9മണി മുതല്‍ മഡിവാള സേവറി ഹോട്ടലില്‍ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറോളം പ്രതിനിധികള്‍ സംബന്ധിക്കും. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ അവലോകനവും വരുന്ന ആറ് മാസക്കാലയളവില്‍ നടപ്പിലാക്കേണ്ട പദ്ധതികളും കൗണ്‍സിലില്‍ ചര്‍ച്ചയാകും. ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ഹംസ സഖാഫി മംഗളൂരു, ഹഫീള് സഅദി കുടക്, സ്വാദിഖ് മാസ്റ്റര്‍ ദക്ഷിണ കന്നഡ, ശാഫി സഅദി ബെംഗളൂരു, അഡ്വ ഹംസത്ത് ഉടുപ്പി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. പ്രതിനിധികളെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാതായി സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു.
<BR>
TAGS : SYS
SUMMARY : Karnataka SYS Annual Council tomorrow
കർണാടക എസ് വൈ എസ് വാർഷിക കൗൺസിൽ നാളെ



ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories