ബെംഗളൂരു: കാടുഗോഡി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷവും 34ാം വാഷർഷിക ആഘോഷവും അസോസിയേഷൻ ഹാളിൽ നടന്നു.
ഓണസദ്യയ്ക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രഗതി ഓർച്ചിഡ് സ്കൂൾ ചെയർമാനും, പൊതു പ്രവർത്തകനുമായ സോമസിംഗ് കെ.എൻ. മുഖ്യാതിഥി ആയി. പ്രസിഡൻ്റ് എ രാജേന്ദ്രൻ മുഖ്യകാര്യദർശി എം.എസ്. ജയബാലൻ, മുരളീധരൻ നായർ ആർ,. ധനദൻ പി.വി, മഹിളാ വിംഗ് കൺവീനർ വിജയകുമാരി, യുവവിഭാഗം കൺവീനർ പ്രകാശ്. വി.ജി. എന്നിവർ സംസാരിച്ചു.
വിവിധ കലാപരിപാടികൾ, കായിക, പൂക്കളമത്സരങ്ങൾ എന്നിവ അരങ്ങേറി. വിജയികൾക്ക് സമ്മാനങ്ങളും കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു.
SUMMARY: Katugodi Cultural Association Onam Celebration