
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ കേരളത്തിലെ എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള (KEAM 2026) പ്രവേശനത്തിന് ജനുവരി 31 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ്, ജനന തീയതി തെളിയിക്കുന്ന രേഖ എന്നിവ ജനുവരി 31നകം ഓൺലൈനായി സമർപ്പിക്കണം. എന്നാൽ മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിനായി ഫെബ്രുവരി 7 വരെ സമയം അനുവദിച്ചിട്ടുണ്ട്.
നീറ്റ് പരീക്ഷ എഴുതുന്ന അപേക്ഷകർ കേരളത്തിലെ മെഡിക്കൽ അല്ലെങ്കിൽ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി ‘KEAM 2026’ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിശദവിവരങ്ങൾ: www.cee.kerala.gov.in .ഫോൺ: 0471 2332120.
SUMMARY: KEAM Admission: Applications can be submitted till January 31














