Saturday, September 20, 2025
23.7 C
Bengaluru

ഐഎസ്എൽ നടത്തിപ്പിൽ അനിശ്ചിതത്വം തുടരുന്നു; കേരള ബ്ലാസ്റ്റേഴ്സ് ജീവനക്കാരുടെ വേതനം വെട്ടിക്കുറച്ചു

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്സ് ജീവനക്കാരുടെ വേതനം വെട്ടിക്കുറച്ചതായി റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വേതനം സംബന്ധിച്ച് കളിക്കാരുമായും ക്ലബ് ഉടൻ ചർച്ച നടത്തും.

കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഫുട്ബോൾ ഫെഡറേഷനും ഐഎസ്എൽ സംഘാടകരുമായുള്ള തർക്കമാണ് ലീഗിനെ പ്രതിസന്ധിയിലാക്കിയത്. ടൂർണമെന്റ് നടന്നേക്കില്ലെന്ന അഭ്യൂഹം ശക്തമായതോടെ ക്ലബുകളുടെ പ്രവർത്തനവും മന്ദഗതിയിലാണ്. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, എഫ്സി ഗോവ ടീമുകൾ മാത്രമാണ് വിദേശകളിക്കാരെ ടീമിലെത്തച്ചത്.

ബെംഗളൂരു എഫ്സി കളിക്കാരുടെയും പരിശീലക സംഘത്തിന്റെയും ശമ്പളം നിർത്തിവച്ചതായി പ്രഖ്യാപിച്ചു. ഒഡിഷ എഫ്സി കളിക്കാരുമായുള്ള കരാറുകൾ താൽക്കാലികമായി റദ്ദാക്കി. ചെന്നൈയിൻ എഫ്സി ഫുട്ബോൾ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തു.

അതിനിടെ പ്രതിസന്ധി പരിഹരിക്കാൻ 8 ഐഎസ്എൽ ക്ലബുകളും ഫെഡറേഷനും തമ്മിലുള്ള ചർച്ച നാളെ നടക്കും. ക്ലബുകൾ ഫെഡറേഷനു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചർച്ച നടക്കുന്നത്.

SUMMARY: Kerala Blasters staring at a salary crisis amid ISL uncertainty.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സംസ്ഥാനത്ത് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട്...

രാഷ്ട്രപതി ദ്രൗപതി മുർമു അടുത്ത മാസം ശബരിമല സന്ദർശിക്കും

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു അടുത്ത മാസം ശബരിമലയിൽ എത്തുമെന്ന് ദേവസ്വം...

‘ലാലേ ഈ കിരീടം ശരിക്കും നിനക്ക് അർഹതപ്പെട്ടത്’; മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി

രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സഹേബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍...

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കനാലിലേയ്ക്ക് എറിഞ്ഞു; മാതാവ് അറസ്റ്റില്‍, കുഞ്ഞിനായി തിരച്ചല്‍

ബെംഗളൂരു: ബെല്ലാരി സന്ദൂർ താലൂക്കിലെ തോരനഗലിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ...

കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാള്‍ മണിനാൽകൂർ ഗ്രാമത്തിൽ കെഎസ്ആർടിസി ബസ്...

Topics

മെട്രോ യെല്ലോ ലൈന്‍; അഞ്ചാമത്തെ ട്രെയിൻ ഉടനെത്തും, യാത്രക്കാരുടെ കാത്തിരിപ്പുസമയം വീണ്ടും കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ പുതുതായി ആരംഭിച്ച യെലോ ലൈനിലേക്കുള്ള അഞ്ചാമത്തെ മെട്രോ...

ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് എയർ...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ചിക്കബസ്തി...

മലയാളി ബേക്കറി ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഔട്ടർ റിങ് റോഡിൽ ഒരാഴ്ചത്തേക്ക് വാഹനനിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ...

പൂജ അവധി; കേരളത്തിലേക്ക് 25 മുതൽ ഒക്ടോബർ 27 വരെ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി 

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം...

ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബിഎംടിസി ബസിന് തീ പിടിച്ചു മജസ്റ്റിക്കിൽ നിന്നും കാടുഗോടിയിലേക്ക്...

Related News

Popular Categories

You cannot copy content of this page