ഉത്തരാഖണ്ഡ് ദുരന്തം: 9 സൈനികരുള്‍പ്പെടെ 100 പേരെ കാണാതായി, ഒരു ഗ്രാമമൊന്നാകെ ഒലിച്ചുപോയി

ഉത്തരകാശി: ഉത്തരാഖണ്ഡിൽ കഴിഞ്ഞ ദിവസമുണ്ടായ മേഘവിസ്ഫോടനത്തിൽ തിരച്ചിൽ തുടരുന്നു. 100 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നതായി നി​ഗമനം. ചൊവ്വാഴ്ച ഒന്നരയോടെയാണ് ഉത്തരകാശിയില്‍ നിന്ന് 76 കിലോമീറ്റര്‍ അകലെയുള്ള ധരാലി ഗ്രാമത്തില്‍ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവുമുണ്ടായത്. ഘീര്‍ഗംഗ നദിയിലൂടെ കുതിച്ചെത്തിയ പ്രളയ ജലം ധരാളി ഗ്രാമത്തെ തുടച്ച് നീക്കി.

സമുദ്രനിരപ്പില്‍നിന്ന് 8,600 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാരകേന്ദ്രം കൂടിയായ ധരാലിയിലെ വീടുകളും റെസ്‌റ്റോറന്റുകളുമുള്‍പ്പെടെ കെട്ടിടങ്ങള്‍ ഒന്നാകെയാണ് തകര്‍ന്നടിഞ്ഞൊഴുകിയത്. അവശിഷ്ടങ്ങള്‍ക്കൊപ്പം ഒലിച്ചുപോയ മനുഷ്യരെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. നാലുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനെത്തിയ ഒമ്പത് സൈനികരെ കാണാതായി.

എസ്.ഡി.ആർ.എഫ്, എൻഡിആർഎഫ്, കരസേന, ഐടിബിപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ കെടാവർ നായകളെ എത്തിക്കും. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ദില്ലിയിൽനിന്ന് കെഡാവർ നായ്ക്കളെ വിമാനമാർഗ്ഗം ഉത്തരാഖണ്ഡിൽ എത്തിക്കും.

റോഡുകള്‍ തകര്‍ന്നതും മോശം കാലാവസ്ഥയും കുത്തനെയുള്ള ഭൂപ്രകൃതിയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഇന്ന് അപകടസ്ഥലം സന്ദര്‍ശിച്ചേക്കും. അപകടസാധ്യത തുടരുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
SUMMARY: Uttarakhand disaster: 100 people, including 9 soldiers, missing, entire village washed away

Hot this week

അണ്ണാമലൈ ബിജെപിയില്‍ നിന്ന് രാജിവെച്ചു

ചെന്നൈ: ആറു വര്‍ഷത്തെ ബിജെപി ജീവിതത്തിന് തിരശീലയിട്ട് കെ അണ്ണാമലൈ. രാജി...

കണ്ണൂരില്‍ ദുരൂഹസാഹചര്യത്തില്‍ കാര്‍; ഉള്ളില്‍ രക്തക്കറ, സമീപത്ത് സ്‌ത്രീകളുടെയും കുട്ടികളുടെയും വസ്‌ത്രങ്ങള്‍

കണ്ണൂർ: കണ്ണൂർ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ആഡംബര...

ട്രൈബല്‍ സ്കൂളിലെ കുട്ടികള്‍ക്ക് മിഠായി മേശയില്‍ വിതറിയിട്ടു; ബിജെപി എംഎല്‍എ വി മുരളീധരനെതിരെ വിമര്‍ശനം

തിരുവനന്തപുരം: പ്രവേശനോത്സവത്തിനിടെ തിരുവനന്തപുരം കട്ടേല ട്രൈബല്‍ റസിഡൻഷ്യല്‍ സ്കൂളില്‍ വി.മുരളീധരൻ എംഎല്‍എ...

പെന്‍ഷന്‍ അവകാശം; താല്‍ക്കാലിക ജീവനക്കാര്‍ക്കും അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി

ഡൽഹി: സര്‍ക്കാര്‍ സര്‍വീസുകളിലെ താത്ക്കാലിക ജീവനക്കാര്‍ക്കും, പെന്‍ഷന്‍ ലഭിക്കാന്‍ നിയമപരമായ അര്‍ഹതയുണ്ടെന്ന്...

ടിനി ടോമിനെതിരേ പോലീസില്‍ പരാതി നല്‍കി അൻസിബ ഹസൻ

കൊച്ചി: നടൻ ടിനി ടോമിനെതിരേ പോലീസില്‍ പരാതി നല്‍കി നടി അൻസിബ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ ഞാറ്റുവെട്ടി എൻ.ജി നളിനി (85) ബെംഗളൂരുവിൽ അന്തരിച്ചു. ഉദയനഗർ...

മൂന്നര പതിറ്റാണ്ടിന് ശേഷമൊരു വനിത; ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനെ തെരഞ്ഞെടുത്തു. 99...

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: ഓടിക്കൊണ്ടിരുന്ന കാര്‍ തീ പിടിച്ചു കത്തിനശിച്ചു. കാറിലുണ്ടായിരുന്ന സഹോദരങ്ങള്‍ അദ്ഭുതകരമായി...

Related Articles

Popular Categories