ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെഎംജെ ഓർഗനൈസിങ് സെക്രട്ടറി മുജീബ് സഖാഫി നയിക്കുന്ന ജാഥ എസ്.വൈ.എസ്, എസ്എസ്എഫ്, എസ്എംഎ, എസ്ജെയു, സംയുക്ത മഹല്ല് ജമാഅത്ത് തുടങ്ങിയ സംഘടനകളുടെ ജില്ലാ നേതാക്കൾ പങ്കെടുക്കും.
ഞായറാഴ്ച രാവിലെ 7.30 നു മെജസ്റ്റിക് തവക്കൽ മസ്താൻ ദർഗയിൽ നിന്ന് ആരംഭിച്ച് ബെംഗളൂരുവിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി രാത്രി 9.30 ന് അൽസൂരിൽ സമാപിക്കും, സംഘടനയുടെ വിവിധ സോണുകളിൽ ഏർപ്പെടുത്തുന്ന സ്വീകരണ യോഗങ്ങളിൽ പ്രാദേശിക പൗരപ്രമുഖർ പങ്കെടുക്കും, സമാപന സമ്മേളനത്തിൽ ബെംഗളൂരുവിലെ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കുമെന്നു ഭാരവാഹികൾ അറിയിച്ചു
യാത്രാ ഷെഡ്യൂൾ
* 07:30 AM – മജെസ്റ്റിക് ദർഗ
* 09:00 AM – പീനിയ
* 12:00 PM – കെആർ പുരം
* 1:30 PM – മാറത്തഹള്ളി
* 4:00 PM ഇലട്രോണിക് സിറ്റി
* 6:00 PM ജയനഗർ
* 8:00 PM അൾസൂരു














