ബെംഗളൂരു: കേരളസമാജം നെലമംഗല സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ബ്രദേഴ്സ് പറവൂർ കണ്ണൂർ ജേതാക്കളായി. ജാസ് വണ്ടൂരിന്റെ റോപ്പ് വാരിയേഴ്സ്, അലയൻസ് എളമക്കര എന്നീ ടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ബസവണ്ണദേവര മഠാധിപതി സ്വാമി സിദ്ധലിംഗ വിതരണം ചെയ്തു. സമാജം പ്രസിഡന്റ് ശശി വേലപ്പൻ, സെക്രട്ടറി മിനി നന്ദകുമാർ, ജിതിൻ കെ.ജോസ്, ടോജോ ജോൺ, ഉതുപ്പ് ജോർജ്, കലേശ് ജി.ബാബു എന്നിവർ സംസാരിച്ചു.
SUMMARY: Kerala Samajam Nelamangala Tug of War Competition; Brothers Paravur Kannur are the winners