തിരുവനന്തപുരം: കേരളത്തിൽ വീണ്ടും സ്വർണ വില വർധന. ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 760 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 75,040 രൂപയായി. ഇന്നലെ 74280 രൂപ നിരക്കിലായിരുന്നു വ്യാപാരം. അതേസമയം ഒരു ഗ്രാം സ്വർണത്തിന്റെ വില 9380 രൂപയായി.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.
SUMMARY: Gold rate is increased