തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 12,450 രൂപയിലും പവന് 280 രൂപ താഴ്ന്ന് 99,600 രൂപയിലുമാണ് ഇന്ന് വ്യാപാരം നടത്തുന്നത്. 18 കാരറ്റിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 10,235 രൂപയായി. 14 കാരറ്റിന് 7,975 രൂപയും ഒമ്പത് കാരറ്റിന് 5,145 രൂപയുമാണ് വില. വെള്ളി വിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി.
ഗ്രാം വില ഏഴ് രൂപ കുറഞ്ഞ് 240 രൂപയായി. രണ്ട് ദിവസത്തെ വില മുന്നേറ്റത്തിനു ശേഷമാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ തിരിച്ചിറക്കം. ഡിസംബര്‍ 27ന് 1,04,440 രൂപയിലെത്തി റെക്കോഡിട്ട പവന്‍ വില പിന്നീട് രാജ്യന്തര വിലയിലുണ്ടായ കനത്ത ലാഭമെടുപ്പിനെ തുടര്‍ന്ന് ഡിസംബര്‍ 31ന് 98,920 രൂപയിലേക്ക് താഴ്ന്നിരുന്നു. പിന്നീട് പുതുവര്‍ഷപ്പിറവി മുതല്‍ വീണ്ടും മുന്നേറ്റം തുടരുകയായിരുന്നു.
SUMMARY: Gold rate is increased














