തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. രാജ്യാന്തര വിപണിയിലും വില കൂടി. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള വിവരം. 480 രൂപയുടെ വർധനവാണ് ഇന്ന് മാത്രം ഉണ്ടായിരിക്കുന്നത്. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് 102,280രൂപയാണ് വില. ഇന്നലെ 101,800 രൂപയായിരുന്നു വിപണിവില. 480 രൂപയുടെ വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 440 രൂപ വര്‍ധിച്ചിരുന്നു.
ഇന്നലെയും ഇന്നുമായി 920 രൂപ കൂടിയിട്ടുണ്ട്. 22 കാരറ്റിന് ഗ്രാമിന് 12785 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 12725 രൂപയായിരുന്നു. 60 രൂപയുടെ വ്യത്യാസമാണ് ഗ്രാം വിലയില്‍ ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് പവന്‍ വില ഇന്ന് 84,920 രൂപയാണ്. ഗ്രാമിന് 10615 രൂപയും. പവന് 400 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. വെള്ളി വിലയിലും നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാമിന് 265 രൂപയും 10 ഗ്രാമിന് 2,650 രൂപയുമാണ് ഇന്നത്തെ വില.
SUMMARY: Gold rate is increased














