തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. വെള്ളിയാഴ്ച രണ്ട് തവണയായി ആയിരം രൂപയോളം വര്‍ധിച്ച പിന്നാലെയാണ് ഇന്ന് വീണ്ടും കുതിച്ചത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 840 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 105 രൂപയും. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12875 രൂപയാണ് ഇന്നത്തെ വില. പവന് 103000 രൂപയും നല്‍കണം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 4510 ഡോളറായി ഉയര്‍ന്നു. ഇതാണ് കേരളത്തിലും വില കൂടാന്‍ കാരണം.
മാത്രമല്ല രൂപയുടെ മൂല്യം കുറഞ്ഞതും സ്വര്‍ണവില കൂടാന്‍ കാരണമായി. കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10585 രൂപയാണ് നല്‍കേണ്ടത്. പവന് 84680 രൂപയും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8245 രൂപയും പവന് 65960 രൂപയുമാണ് ഇന്നത്തെ വില. 9 കാരറ്റ് ഗ്രാമിന് 5315 രൂപയും പവന് 42520 രൂപയുമാണ് നല്‍കേണ്ടത്. വെള്ളിയുടെ വില ഇന്ന് വര്‍ധിച്ചു. ഗ്രാമിന് 260 രൂപയാണ് ഇന്നത്തെ വില. പത്ത് ഗ്രാമിന് 2600 രൂപയും.
SUMMARY: Gold rate is increased














