തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ മുന്നേറ്റം. ഇന്നലെ മൂന്ന് തവണയായി കുറഞ്ഞതിന് ശേഷമാണ് ഇന്ന് സ്വര്‍ണ വിലയിൽ വർധനവുണ്ടായത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഇന്നലെ 13775 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 13835 രൂപയായി മാറി. പവന്‍ സ്വര്‍ണത്തിന് 480 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇതോടെ ഇന്നലെ 110200 രൂപ എന്ന ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്ന് സ്വര്‍ണം മുകളിലേക്ക് ഉയര്‍ന്നു. 110680 രൂപയാണ് ഇന്നത്തെ പവന്‍ വില.
SUMMARY: Gold rate is increased















