ബെംഗളൂരു: തിരുവനന്തപുരം വെള്ളറട സ്വദേശി ആർ. നാരായൺ ദാസ് (ജോയ് മാത്യൂ 79) ബെംഗളൂരുവില്‍ അന്തരിച്ചു. കർണാടക ഇലക്ട്രിസിറ്റി ബോർഡ് റിട്ട. എൻഞ്ചിനിയറാണ്. കെ.എസ്.ഇ.ബി ടെൻറർ കോൺട്രാക്റ്റർ, നെറ്റ് കണക്റ്റ് ടെക്നോളജി കമ്പനി മാനേജിങ് ഡയറക്ടർ ആയിരുന്നു. എം.എസ്. പാളയ ആദിത്യ നഗറിലായിരുന്നു താമസം.
ഭാര്യ. ശോശാമ്മ (ആഞ്ഞിലിത്താനം കുരിശിങ്കൽ കുടുംബാംഗം). മക്കൾ: സജീവ് മാത്യൂ, സ്മിതാ ചാക്കോ (ലക്ചറർ, സെൻറ് ജോസഫ്സ് പി.യു. കോളേജ് ബെംഗളൂരു). മരുമക്കൾ: മിനി സജീവ് (അബുദാബി), ചാക്കോ കെ.തോമസ് (ക്രൈസ്തവ മാധ്യമ പ്രവർത്തകൻ).
സംസ്കാരം ശനിയാഴ്ച രാവിലെ 9ന് വസതിയിൽ പൊതുദർശനവും തുടർന്ന് 12 ന് ബി ഇ എൽ സർക്കിളിന് സമീപം ഗോകുല ദി പെന്തെക്കൊസ്ത് മിഷൻ സഭാ ഹാളിലെ ശുശ്രൂഷകൾക്കും ശേഷം എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തെരിയിൽ.















