തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും വർധനവ്. 80 രൂപയാണ് ഇന്ന് ഒരു പവന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 58,360 രൂപയാണ്. ഇന്നലെ 440 രൂപയാണ് പവന് കുറഞ്ഞിരുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ ഇടിഞ്ഞത് 55 രൂപയാണ്.
ഒക്ടോബർ 16 നാണ് സ്വർണം റെക്കോർഡ് വിലയായ 57000 കടന്നത്. ഈ മാസത്തിന്റെ ആദ്യം 56,400 ആയിരുന്ന സ്വര്‍ണവില പിന്നീടങ്ങോട്ട് കയറിയും ഇറങ്ങിയും മുന്നേറുകയായിരുന്നു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7295 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6015 രൂപയാണ്. അതേസമയം വെള്ളിയുടെ വില ഇന്ന് കുറഞ്ഞിട്ടുണ്ട്. ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം വെള്ളിയുടെ വില 104 രൂപയായി.
TAGS : GOLD RATES | INCREASED
SUMMARY : Gold rate is increased