ബെംഗളൂരു : കെഎൻഎസ്എസ് വിജയനഗർ കരയോഗം വാർഷിക കുടുംബസംഗമം ഡിസംബർ 1 ന് രാവിലെ 10ന് വിജയനഗർ അത്തിഗുപ്പെ മെട്രോ സ്റ്റേഷന് സമീപമുള്ള ബണ്ട്സ് സംഘ ഹാളിൽ ആരംഭിക്കും. കരയോഗം പ്രസിഡന്റ് പി എസ് നായരുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം ചെയർമാൻ ആർ. മനോഹര കുറുപ്പ് ഉദ്‌ഘാടനം നിർവഹിക്കും. വിജയനഗർ എംഎൽഎ എം കൃഷ്ണപ്പ മുഖ്യാതിഥി ആയിരിക്കും. വനിതാ കമ്മീഷൻ ചെയർപേഴ്സൺ ഡോ. നാഗലക്ഷ്മി ചൗധരി, സിനിമ സംവിധായകൻ നവീൻ ദ്വാരകാനാഥ്, ദിവ്യ ജ്യോതി, കെഎൻഎസ് എസ് ജനറൽ സെക്രട്ടറി ടി.വി. നാരായണൻ, ട്രഷറർ വിജയ് കുമാർ എന്നിവർ പങ്കെടുക്കും.
അംഗങ്ങളുടെ കലാപരിപാടികൾ, ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം എന്നിവയ്ക്കു പുറമെ കെഎൻഎസ്എസ് മ്യൂസിക് ബാൻഡ് സംഗീതിക അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അഡ്വ. രാജ് മോഹൻ അറിയിച്ചു.
<BR>
TAGS : KNSS