Monday, September 1, 2025
20.2 C
Bengaluru

കൊച്ചി കപ്പൽ അപകടം; കൂടുതൽ കണ്ടെയ്നറുകൾ കൊല്ലം തീരത്ത് അടിഞ്ഞു, ജാഗ്രത ശക്തമാക്കണമെന്ന് അധികൃതര്‍

കൊല്ലം: കൊച്ചി പുറങ്കടലിൽ അപകടത്തില്‍പ്പെട്ട എംഎസ്സി എല്‍സ 3 ലൈബീരിയന്‍ കപ്പലിൽ നിന്നുള്ള കൂടുതല്‍ കണ്ടെയ്നനറുകള്‍ തീരത്ത് അടിഞ്ഞു. കൊല്ലം ജില്ലയിലെ ചവറ പരിമണത്താണ് രണ്ട് കണ്ടെയ്നനറുകള്‍ കൂടി തീരത്തടിഞ്ഞത്. നാല് കണ്ടെയ്നറുകളാണ് തീരത്തെത്തിയത്. നീണ്ടകര ശക്തികുളങ്ങര മദാമ്മതോപ്പിലും ഒരു കണ്ടെയ്നർ അടിഞ്ഞത്. ഇത് കാലിയാണ്. കരുനാഗപ്പള്ളി ചെറിയഴീക്കൽ ഒരു കണ്ടെയ്നർ തീരത്തടിഞ്ഞിരുന്നു.

പ്രദേശത്ത് കോസ്റ്റൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കടൽഭിത്തിയിൽ ഇടിച്ച നിലയിൽ കണ്ടെത്തിയ കണ്ടെയ്നറിന്റെ ഒരുവശം തുറന്ന നിലയിലാണ്. തീരത്തടിഞ്ഞത് ഒഴിഞ്ഞ കണ്ടെയ്നറെന്നാണ് പ്രാഥമിക നിഗമനം. ജില്ലാ കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. ഇന്ന് വിദഗ്ധസംഘം പരിശോധന നടത്തും. സമീപത്തെ വീടുകളിലുള്ളവരോട് മാറിത്താമസിക്കാൻ നിർദേശം. തീരപ്രദേശങ്ങളിൽ കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രാത്രി വലിയ ശബ്ദത്തോടെയാണ് ചെറിയഴീക്കല്‍ സിഎഫ്ഐ ഗ്രൗണ്ടിനു സമീപം കടലില്‍ കണ്ടെയ്നര്‍ കരയിലേക്ക് ഇടിച്ചു കയറിയത്. കടല്‍ഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലായിരുന്നു കണ്ടെയ്‌നര്‍. ഇതോടെ സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കഴിഞ്ഞ ദിവസം എം എസ് സി എല്‍സ 3 എന്ന കപ്പല്‍ മുങ്ങിയത്. ഏകദേശം 100ഓളം കണ്‍ടെയ്നറുകള്‍ കടലില്‍ വീണിട്ടുണ്ടാകും എന്നാണ് കരുതുന്നത്.

തീരത്തടിഞ്ഞ കണ്ടെയ്നറുകൾ ഉച്ചയ്ക്ക് മുൻപ് നീക്കം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. 13 കണ്ടെയ്നറുകളിൽ കാത്സ്യം കാർബൈഡ് ഉൾപ്പടെ അപകടകരമായ ചരക്കുകളാണെന്ന് വിവരം പുറത്തുവന്നിരുന്നു. എംഎസ്‌സി എൽസ 3യിൽ ആകെയുണ്ടായിരുന്നത് 643 കണ്ടെയ്‌നറുകൾ. ഇതിൽ 73 എണ്ണം കാലിയായിരുന്നുവെന്നാണ് വിവരം. കാൽസ്യം കാർബൈഡ് വെള്ളവുമായി പ്രതിപ്രവർത്തിച്ച് അസറ്റിലീൻ വാതകം പുറപ്പെടുവിക്കുമെന്നും അഡൈ്വസറിയിൽ പറയുന്നുണ്ട്.
<BR>
TAGS : SHIP ACCIDENT
SUMMARY : Kochi ship accident; More containers washed up on Kollam coast

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കേളി ബെംഗളൂരു സമാഹരിച്ച നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ്-ഇന്‍ഷുറന്‍സ് അപേക്ഷകള്‍ കൈമാറി

ബെംഗളൂരു: കേളി ബെംഗളൂരുവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നോര്‍ക്ക ബോധവല്‍ക്കരണ പരിപാടിയെ തുടര്‍ന്ന്...

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബോളിവുഡ് താരം അക്ഷയ് കുമാര്‍

തൃശൂർ: ഗുരുവായൂരില്‍ ദര്‍ശനം നടത്തി ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാര്‍....

കെഎൻഎസ്എസ് കരയോഗങ്ങളിൽ ഓണച്ചന്ത

ബെംഗളൂരു: കെഎൻഎസ്എസ് എംഎസ് നഗർ കരയോഗവും മൈസൂരു കരയോഗവും  ഓണച്ചന്ത ഒരുക്കുന്നു. എംഎസ്...

കേരളസമാജം ദൂരവാണിനഗർ സമാജം ഓണച്ചന്തകള്‍ക്ക് തുടക്കമായി

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സംഘടിപ്പിക്കുന്ന ഓണച്ചന്തകള്‍ക്ക് തുടക്കമായി. വിജിനപുര ജൂബിലി സ്കൂളിൽ...

വഖഫ് നിയമം; സമസ്ത വീണ്ടും സുപ്രീം കോടതിയില്‍

ഡല്‍ഹി: വഖഫ് നിയമഭേദഗതിയില്‍ സുപ്രീംകോടതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമസ്ത സുപ്രീംകോടതിയില്‍...

Topics

ക്രോക്സ് ചെരുപ്പിനകത്ത് കയറിയിരുന്ന പാമ്പിന്റെ കടിയേറ്റു; സോഫ്റ്റ് വെയർ എഞ്ചിനീയർക്ക് ദാരുണാന്ത്യം

ബെംഗളൂരു:​ ക്രോക്സ് ചെരുപ്പിനകത്ത് കയറിയിരുന്ന പാമ്പിന്റെ കടിയേറ്റ് ബെംഗളൂരുവില്‍ സോഫ്റ്റ് വെയർ...

ഓണം യാത്രാതിരക്ക്; കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 90 സ്പെഷ്യല്‍ സര്‍വീസുകള്‍

ബെംഗളൂരു : ഓണത്തിനോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് സെപ്റ്റംബർ രണ്ടുമുതൽ നാലുവരെ കേരളത്തിന്റെ...

രാജീവ്‌ ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ ചന്ദ്രശേഖർ അന്തരിച്ചു

ബെംഗളൂരു : ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ...

ബെംഗളൂരുവിലെ 39 ലവൽ ക്രോസുകളിൽ കുടി മേൽപാലങ്ങൾ നിര്‍മിക്കും 

ബെംഗളുരു:ബെംഗളൂരുവിലെ 39 റെയില്‍വേ ലവൽ ക്രോസുകളിൽ കുടി മേൽപാലങ്ങൾ അല്ലെങ്കിൽ അടിപ്പാതകൾ...

ബിക്ലു ശിവ വധകേസ്; മുഖ്യപ്രതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും മുന്‍ ഗുണ്ടാ സംഘ തലവനുമായ...

പ്രവാസികൾക്ക് താങ്ങായി നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ്; 5 ലക്ഷം രൂപയുടെ ചികിത്സാ സഹായ പദ്ധതി

ബെംഗളൂരു: പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ചികിത്സയ്ക്കും അപകട മരണങ്ങൾക്ക്...

ഓണാവധി; ബെംഗളുരുവിൽ നിന്നും കണ്ണൂരിലേക്ക് 30ന് സ്പെഷൽ ട്രെയിൻ 

ബെംഗളൂരു: ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളുരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷൽ ട്രെയിൻ...

ഇറച്ചിക്കടകൾക്ക് ഇന്ന് നിരോധനം

ബെംഗളൂരു:വിനായകചതുർഥി പ്രമാണിച്ച് ബെംഗളൂരുവില്‍ ബുധനാഴ്ച ഇറച്ചിക്കടകൾ പ്രവർത്തിക്കുന്നതിന് നിരോധനമേർപ്പെടുത്തി ബിബിഎംപി. അറവുശാലകളും...

Related News

Popular Categories

You cannot copy content of this page