കല്‍പറ്റ: വൈദ്യുതി പോസ്റ്റില്‍ നിന്ന് വീണ് കെഎസ്‌ഇബി ജീവനക്കാരൻ മരിച്ചു. കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പില്‍ വൈദ്യുതി ലൈൻ മാറ്റുന്നതിനിടെയാണ് അപകടം. പനമരം സ്വദേശി രമേശ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
ലൈൻ മാറ്റുന്നതിനായി രമേശ് കയറിയ മരത്തില്‍ സ്ഥാപിച്ചിരുന്ന പോസ്റ്റ് ഒടിഞ്ഞ് വീഴുകയായിരുന്നു. വീഴ്ചയെത്തുടർന്നു രമേശിന് ഗുരുതരമായി പരുക്കേല്‍ക്കുകയും കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
എന്നാല്‍, ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മേപ്പാടി മുണ്ടക്കൈയില്‍ സമീപകാലത്തുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി നിർമ്മിക്കുന്ന ടൗണ്‍ഷിപ്പിലാണ് അപകടം നടന്നത്.
SUMMARY: KSEB employee dies after falling from electricity pole













