ബെംഗളൂരു: റായ്ച്ചൂരിൽ നിന്നു ബെംഗളൂരുവിലേക്കുള്ള കർണാടക ആർ.ടി.സി. ബസ് ചിത്രദുർഗയിൽ നിയന്ത്രണം വിട്ടു മറിഞ്ഞ് 15 പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ ചല്ലകരെ താലൂക്കിലെ ഹെഗ്ഗെരെക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് റോഡിലെ ഡിവൈഡറിലിടിച്ച് കീഴ്മേൽ മറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
പരുക്കേറ്റവരെ ചല്ലകരെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് സാരമുള്ളതല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
SUMMARY: KSRTC bus overturns; 15 injured















