കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഎം 16 സീറ്റുകളിലാണ് മത്സരിക്കുന്നത്. സിപിഐയും ആർജെഡിയും നാല് സീറ്റുകളിലും എൻസിപി, കേരള കോണ്‍ഗ്രസ്, ജനതാദള്‍, ഐൻഎല്‍ തുടങ്ങിയവർ ഓരോ സീറ്റിലും മത്സരിക്കും.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതി പന്തീരാങ്കാവില്‍ മത്സരിക്കും. എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം പി. താജുദീൻ നാദാപുരം ഡിവിഷനില്‍ മത്സരിക്കും. എസ്‌എഫ്‌ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സയിദ് മുഹമ്മദ് സാദിഖ് താമരശ്ശേരി ഡിവിഷനില്‍ നിന്നും ജനവിധി തേടും.
എടച്ചേരി ഡിവിഷനില്‍ കെ. സുബിന, പേരാമ്ബ്ര ഡിവിഷനില്‍ ഡോ. കെ.കെ ഹനീഫ, താമരശ്ശേരിയില്‍ ഡിവിഷനില്‍ സയ്യിദ് മുഹമ്മദ് സാദിഖ് തങ്ങള്‍, കാരശ്ശേരിയില്‍ നാസർ കൊളായി തുടങ്ങിയവർ മത്സരിക്കും.
സിപിഐ മുൻ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ മേപ്പയൂരില്‍ മത്സരിക്കും. 28 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കോഴിക്കോട് കോർപറേഷനിലേക്കുള്ള സ്ഥാനാർഥികളെ മറ്റന്നാള്‍ പ്രഖ്യാപിക്കും.
SUMMARY: Local body elections; LDF candidates for Kozhikode district panchayat announced













