തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ വീറുള്ള രാഷ്ട്രീയപ്പോരാട്ടമായ തദ്ദേശ തിരഞ്ഞെടുപ്പിൽ ആരുമുന്നിലെത്തുമെന്ന ആകാംക്ഷയ്ക്ക് വിരാമമാകുന്നു. വോട്ടെണ്ണൽ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള തപാൽ ബാലറ്റുകൾ കളക്ടറേറ്റുകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ എണ്ണും. ആദ്യഘട്ടത്തിൽ എൽഡിഎഫിന് മുന്നേറ്റം.
ആദ്യഫലം രാവിലെ 8.30നും പൂർണ ഫലം ഉച്ചയോടെയും ലഭ്യമാകും. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിൽ രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിക്കുക. വോട്ടുനില വെബ്സൈറ്റിൽ (https://trend.sec.kerala.gov.in) അപ് ലോഡ് ചെയ്യും.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്റെ ‘ട്രെൻഡ്’ വെബ്സൈറ്റിൽ തത്സമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാവും. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ല അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിങ്ങനെ തിരിച്ച് ഒറ്റനോട്ടത്തിൽ മനസ്സിലാകുന്ന വിധം സൈറ്റിൽ ലഭ്യമാകും.
SUMMARY:Local body results: Counting of votes begins














