ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച് തീരുമാനമായത്. സാങ്കേതിക വിദ്യാഭ്യാസത്തിലെ മള്‍ട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും 4200 കോടിരൂപഅനുവദിക്കാനും തീരുമാനമായി.
എല്‍ പി ജിയുടെ വില ഘട്ടം ഘട്ടമായി വര്‍ധിക്കുന്ന സ്ഥിതിയാണുള്ളത്. ഇടത്തരക്കാരെ ഇത് ബാധിക്കാതിരിക്കാനാണ് സബ്സിഡി തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമാണെന്നും ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. എന്നാല്‍ നേരത്തേയുണ്ടായിരുന്ന എല്ലാ സബ്സിഡിയും എടുത്തുകളഞ്ഞത് മോദി സർക്കാറാണ്.
SUMMARY: LPG at low prices for the middle class; Rs 30,000 crore subsidy