ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സ്ഥാപക പ്രസിഡന്റ് എം എ കരീമിന്റെ നിര്യാണത്തോടനുബന്ധിച്ച് സമാജം ഹാളിൽ അനുസ്മരണ യോഗം ചേർന്നു. പ്രസിഡന്റ് ചിത്തരഞ്ജന്റെ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പങ്കെടുത്തവര്‍ കരീമിന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി.
സ്ഥാപക സെക്രട്ടറിയും മുൻ പ്രസിഡന്റുമായ ആർ മുരളീധർ, ആർ വി ആചാരി, സി കുഞ്ഞപ്പൻ, സെക്രട്ടറി ബാലചന്ദ്രൻ പി, എം രാമചന്ദ്രൻ, ടി കെ ഗോപാലകൃഷ്ണൻ, ശിവപ്രസാദ്, മധുസൂദനൻ, സി പി മുരളി, സുഗുണൻ, നാരായണൻ, സഹദേവൻ കെ, കെ പി അശോകൻ, അശോക് കുമാർ, വിശ്വനാഥൻ പിള്ള, ഓമനക്കുട്ടൻ പിള്ള, സുജാതൻ, ചന്ദ്രശേഖരൻ, അരവിന്താക്ഷൻ പിള്ള, സുകുമാരൻ നായർ, വിദ്യാധരൻ, കെ പി ആർ പിള്ള, സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.
SUMMARY: M.A. Karim Anusmarana Yogam