മുംബൈ: മലേഗാവ് സ്ഫോടനക്കേസില്‍ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. പ്രഗ്യാ സിങ്ങ് ഠാക്കൂറും കേണല്‍ പുരോഹിതും അടക്കം ഏഴ് പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി വിധിയില്‍ നിരീക്ഷിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും കോടതി അഭിപ്രായപ്പെടുകയുണ്ടായി.
പ്രത്യേക കോടതി ജഡ്ജ് എ കെ ലഹോട്ടി സംഭവം നടന്ന് പതിനേഴ് വര്‍ഷത്തിനുശേഷമാണ് വിധി പ്രസ്താവിച്ചത്. യുഎപിഎ അടക്കം ചുമത്തിയ കേസില്‍ ലെഫ്. കേണല്‍ പ്രസാദ് പുരോഹിത്, റിട്ട. മേജര്‍ രമേഷ് ഉപാധ്യായ, അജയ് റാഹിര്‍കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരാണ് മറ്റുപ്രതികള്‍.
2008 സെപ്തംബര്‍ 29ന് മഹാരാഷ്ട്ര നാസിക് ജില്ലയിലെ മാലേഗാവിലെ പള്ളിക്കുസമീപം സ്‌ഫോടനമുണ്ടായി ആറുപേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. 2018ലാണ് വിചാരണ ആരംഭിച്ചത്. വിചാരണ അന്തിമഘട്ടത്തിലെത്തി നില്‍ക്കെ ജസ്റ്റിസ് ലാഹോട്ടിയെ നാഗ്പുരിലേക്ക് സ്ഥലം മാറ്റിയത് വിവാദമായിരുന്നു. പിന്നീട് തീരുമാനം മാറ്റുകയും ചെയ്തു.
SUMMARY: Malegaon blast case; All accused acquitted