മഞ്ചേശ്വരത്തെ കുടുംബവഴക്ക്: മകള്‍ക്ക് പിന്നാലെ കുത്തേറ്റ ബന്ധുവും മരിച്ചു

മഞ്ചേശ്വരം: കാസറഗോഡ് മഞ്ചേശ്വരത്ത് പിതാവിന്റെ കുത്തേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു. തൂമിനാട് സ്വദേശി ഷേഖ് അബ്ബ (ഷേക്കുഞ്ഞി) ആണ് മരിച്ചത്. ഗുരുതര പരുക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തൂമിനാട് ഹിൽടോപ്പിലെ ഉമര്‍ ഫാറൂഖിന്റെ മകൾ കെ യു മറിയമ്മത്ത് ജുമൈല (18) തിങ്കളാഴ്ച വൈകിട്ടാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി ഉമര്‍ ഫാറൂഖിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ ലഹരിക്കടിമയാണെന്ന് ബന്ധുക്കള്‍ പറയുന്നു.

ഇന്നലെ വൈകിട്ട് ഷേഖ് അബ്ബയുടെ വീട്ടിലാണ് നാടിനെ നടുക്കിയ ആക്രമണം നടന്നത്.  ഉമ്മറും ഭാര്യയും വേർപിരിയുന്നത് സംബന്ധിച്ച് കുടുംബാംഗങ്ങൾ നടത്തിയ ചർച്ചയ്ക്കിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ ഉമ്മർ ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ ഭർത്താവായ ഷേക്കുഞ്ഞിയെ ആക്രമിക്കുകയായിരുന്നു. കത്തിയെടുത്ത് വീശിയ ഉമ്മറിനെ തടയാൻ മകൾ ജുമൈല ഇടയിൽ കയറിയപ്പോഴാണ് പെൺകുട്ടിക്ക് കുത്തേറ്റത്.ജുമൈലയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
SUMMARY: Manjeswaram family feud: Relative stabbed after daughter dies

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മലയാളി യുവാവ് മരിച്ചു....

ബെംഗളൂരുവിൽ വ്യാജമരുന്ന് ശൃംഖലയ്ക്കെതിരെ എസ്.ഐ.ടി. നടപടി; മെഡിക്കൽ സ്റ്റോർ ഉടമ കസ്റ്റഡിയിൽ

ബെംഗളൂരു: കർണാടകയിൽ വ്യാജമരുന്നുകളുടെ വ്യാപകമായ വിതരണ ശൃംഖല കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം...

കർണാടകയിൽ ബാലവേലക്കെതിരെ വൻ നടപടി; 17,000 സ്ഥാപനങ്ങളിൽ പരിശോധന, 800 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: കർണാടകയിൽ ബാലവേലക്കെതിരെ സംസ്ഥാന സർക്കാർ വ്യാപക പരിശോധന ശക്തമാക്കി. നാല്...

ബെംഗളൂരു മെട്രോ: യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്ന് മാത്രം

ബെംഗളൂരു: നഗരത്തിലെ മെട്രോ റെയിൽ ശൃംഖല വികസിച്ചുകൊണ്ടിരിക്കുമ്പോഴും പ്രതീക്ഷിച്ച നിലയിലേക്ക് യാത്രക്കാരുടെ...

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം വൻ...

കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോഡ് തലത്തില്‍; നിയന്ത്രണം കടുത്തേക്കും

കൊച്ചി: സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ...

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് സ​മാ​പ​നം

ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ന്യൂഡൽഹിയിൽ സമാപനം. രണ്ടാംദിനത്തിലെ പ്രധാന...

കൈരളി കലാസമിതി ഓണോത്സവം ഇന്ന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതിയുടെ ഓണോത്സവം ഇന്ന്...

Related Articles

Popular Categories