
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ മാരക രാസലഹരിയായ മെത്താക്യുലോണുമായി വിദേശ വനിത പിടിയില്‍. ടോംഗോ സ്വദേശി ലത്തിഫാറ്റു ഔറോയാണ് അറസ്റ്റിലായത്. നാല് കിലോ മെത്താക്യുലോണ്‍ ആണ് പിടികൂടിയത്. ദോഹയില്‍ നിന്നാണ് പ്രതി കൊച്ചിയില്‍ എത്തിയത്. കൊച്ചിയില്‍ എത്തി ഇവിടെ നിന്ന് ഡല്‍ഹിയിലേയ്ക്ക് പോകാൻ ടെർമിനലില്‍ ഇരിക്കുമ്പോഴാണ് പിടിയിലായത്.
സിയാല്‍ അധികൃതർ പരിശോധിച്ചപ്പോള്‍ സംശയം തോന്നി കസ്റ്റംസിന് ബാഗ് കൈമാറി. വിപണിയില്‍ രണ്ട് കോടിയിലേറെ വില വരുന്ന രാസലഹരിയാണ് പിടികൂടിയത്. വിദേശ വനിതയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. നേരത്തെയും ഇവർ ഡല്‍ഹിയിലേയ്ക്ക് രാസലഹരി കടത്തിയിരുന്നുവെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി കസ്റ്റംസ് പറയുന്നു. ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും.
SUMMARY: Massive drug bust at Nedumbassery airport; Methaqualone worth Rs 4 crore seized














