പെണ്‍സുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി; യുവാവ് കസ്റ്റഡിയില്‍

കോഴിക്കോട്: ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍. ആണ്‍സുഹൃത്തായ വൈശാഖൻ യുവതിയെ ഒരുമിച്ച്‌ ആത്മഹത്യ ചെയ്യാനെന്ന വ്യാജേന ജോലി സ്ഥലത്ത് വിളിച്ച്‌ വരുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്‌തെന്നും പോലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വൈശാഖനും യുവതിയും തമ്മില്‍ കുറച്ച്‌ നാളായി അടുപ്പത്തിലായിരുന്നു. ഒടുവില്‍ തന്നെ വിവാഹം കഴിക്കാന്‍ യുവതി വൈശാഖനോട് ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹിതനായ വൈശാഖൻ ഈ പ്രണയബന്ധം ഭാര്യ അറിയുമോയെന്ന ഭയത്തിലാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ഒരുമിച്ച്‌ ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ച്‌ യുവതിയെ താന്‍ ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രിയില്‍ വർക്ക് ഷോപ്പിലേക്ക് വൈശാഖൻ വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും ഒരുമിച്ച്‌ കയര്‍ കെട്ടി. യുവതി കയറില്‍ കുരുക്കിട്ട ഉടന്‍ വൈശാഖൻ സ്റ്റൂള്‍ തട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തു.

ശേഷം വൈശാഖൻ തന്റെ ഭാര്യയെ വിളിച്ച്‌ യുവതി ആത്മഹത്യ ചെയ്‌തെന്നും ആശുപത്രിയിലെത്തിക്കണമെന്നും പറഞ്ഞു. ഇരുവരും ചേര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ അസ്വാഭാവിക മരണത്തിനുള്ള കേസായിരുന്നു പോലീസ് ചുമത്തിയത്. എന്നാല്‍ എലത്തൂര്‍ സിഐയുടെ ചില സംശയങ്ങളാണ് കൊലപാതകം തെളിയാന്‍ സഹായിച്ചത്.

യുവതിയെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാമെന്നായിരുന്നു വൈശാഖൻ്റെ പദ്ധതി. എന്നാല്‍ പോലീസിനെ സംഭവം വിളിച്ച്‌ അറിയിച്ചതിന് പിന്നാലെ ഇന്‍ഡസ്ട്രി സീല്‍ ചെയ്യുകയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇയാള്‍ യുവതിയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു. വൈശാഖൻ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.

SUMMARY: Youth arrested for calling girlfriend and killing her

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉപഭോക്താക്കൾ ശ്രദ്ധിക്കുക!; ബാങ്ക് പണിമുടക്ക് നാളെ; തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇടപാടുകള്‍ തടസ്സപ്പെടും

ന്യൂഡൽഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി ബാങ്ക്...

ഡബ്ല്യുഎംഎസ്‌സി ഓണാഘോഷ ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് (ഡബ്ല്യുഎംഎസ്‌സി) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ...

ഗണേശ ചതുർഥി; മാർഗനിർദേശങ്ങൾ പുറത്തിറക്കി, പി.ഒ.പി., തെർമോകോൾ, രാസനിറങ്ങൾക്ക് വിലക്ക്

ബെംഗളൂരു: ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി...

കർണാടകയിൽ 37 വർഷത്തിന് ശേഷം വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്

ബെംഗളൂരു: 37 വർഷമായി നിലനിന്നിരുന്ന വിലക്ക് നീക്കി കർണാടകയിലെ കോളേജുകളിലും സർവകലാശാലകളിലും...

ബ്രിഗേഡ് എൽഡൊറാഡോ ഓണാഘോഷം; വനിതകളുടെ മെഗാ തിരുവാതിര ശ്രദ്ധേയമായി

ബെംഗളൂരു: ബ്രിഗേഡ് എൽഡൊറാഡോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ആരംഭം 2026’...

ചൈനയില്‍ ലൈബീരിയൻ ചരക്കുകപ്പലിന് തീപിടിച്ചു: 25 പേര്‍ക്ക് ദാരുണാന്ത്യം, അപകടം അറ്റകുറ്റപ്പണിക്കിടെ

ബീജിങ്: ചൈനയിലെ തുറമുഖത്ത് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിൽ വൻ തീപിടിത്തം....

ബ്രിക്‌സ് ഉച്ചകോടി: ഷി ജിൻപിങ് ശനിയാഴ്ച ഇന്ത്യയിലെത്തും; സന്ദർശനം 7 വർഷത്തിനു ശേഷം

ന്യൂഡൽഹി: ഡൽഹി വേദിയാകുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്‍റ് ഷി...

Related Articles

Popular Categories