ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റർ പരിധിയില്‍ മാംസാഹാര വിതരണം നിരോധിച്ചുകൊണ്ട് അയോധ്യ ഭരണകൂടം ഉത്തരവിറക്കി. ‘പഞ്ചകോശി പരിക്രമ’ എന്ന് അടയാളപ്പെടുത്തിയിട്ടുള്ള വിശുദ്ധ പ്രദേശങ്ങളില്‍ ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകള്‍ മാംസാഹാരം വിതരണം ചെയ്യുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടർന്നാണ് നടപടി.
ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകള്‍ വഴി മാംസാഹാരം വിതരണം ചെയ്യുന്നത് തടയാൻ ഹോട്ടലുകള്‍ക്കും ഡെലിവറി കമ്പനികള്‍ക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്. നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ തുടർച്ചയായ നിരീക്ഷണം നടത്തുമെന്ന് അസിസ്റ്റന്റ് ഫുഡ് കമ്മീഷണർ മാണിക് ചന്ദ്ര സിങ് വ്യക്തമാക്കി.
അയോധ്യയെയും ഫൈസാബാദിനെയും ബന്ധിപ്പിക്കുന്ന 14 കിലോമീറ്റർ നീളമുള്ള രാം പഥില്‍ മദ്യവും മാംസവും വില്‍ക്കുന്നത് നിരോധിക്കാൻ 2025 മെയ് മാസത്തില്‍ അയോധ്യ മുനിസിപ്പല്‍ കോർപ്പറേഷൻ തീരുമാനമെടുത്തിരുന്നു. ഈ തീരുമാനത്തിന് ശേഷം ഒമ്പത് മാസങ്ങള്‍ പിന്നിട്ടിട്ടും മദ്യവില്‍പ്പന ശാലകള്‍ക്കെതിരെയുള്ള നടപടി പൂർണ്ണമായി നടപ്പാക്കിയിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. നിലവില്‍ ഈ പാതയിലെ മാംസക്കടകള്‍ കോർപ്പറേഷൻ നീക്കം ചെയ്തിട്ടുണ്ട്.
SUMMARY: Meat consumption banned within 15 km radius of Ayodhya Ram temple














