
തിരുവനന്തപുരം: ആശാ വർക്കർമാർക്ക് സംസ്ഥാന ബജറ്റില്‍ ആശ്വാസ പ്രഖ്യാപനം. ആശമാരുടെ വേതനം 1000 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെഎൻ ബാലഗോപാല്‍ പ്രഖ്യാപിച്ചു. അങ്കണവാടി ജീവനക്കാർക്കും 1000 രൂപയുടെ വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. വർക്കർമാർക്ക് 500 രൂപ കൂട്ടിയതായും ധനമന്ത്രി പറഞ്ഞു.
സാക്ഷരതാ പ്രേരക്മാരുടെ വേതനത്തിലും 1000 രൂപയുടെ വർധനവ് ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളിലെ പാചകത്തൊഴിലാളികളുടെ പ്രതിദിന വേതനം 25 രൂപയാണ് ബഡറ്റില്‍ വർധിപ്പിച്ചത്. തദ്ദേശ സ്ഥാപനത്തിലെ അംഗങ്ങളുടെ ഓണറേറിയം കൂട്ടി. തദ്ദേശ സ്ഥാപനത്തിലെ അംഗങ്ങള്‍ക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കും. ഇതിനായി 250 കോടി രൂപ മാറ്റിവെക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികള്‍ക്ക് അപകട ലൈഫ് ഇൻഷുറൻസ് പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിനായി 15 കോടി രൂപ ബജറ്റില്‍ വകയിരുത്തി. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റിലാണ് പ്രഖ്യാപനം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കില്‍ പോസ്റ്റും പങ്കുവച്ചു. ഈ പദ്ധതി നടപ്പിലാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സുസജ്ജം ആണ് എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
ഇത് കൂടാതെ ക്ഷേമനിധിയില്‍ അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് കുറഞ്ഞ പ്രീമിയത്തില്‍ അപകട ഇൻഷുറൻസ് പദ്ധതിയും ധനമന്ത്രി കെ എൻ ബാലഗോപാല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റോഡ് അപകടങ്ങളില്‍ പെടുന്നവർക്കുള്ള ലൈഫ് സേവർ പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. സമയബന്ധിതമായി ചികിത്സ ലഭിക്കാത്ത സാഹചര്യമുണ്ട്. അതുകൊണ്ടു തന്നെ ആദ്യ അഞ്ചു ദിവസം പണ രഹിത ചികിത്സ ഉറപ്പാക്കും.
വരാനിരിക്കുന്ന കേരള ബജറ്റ് വെറും വാഗ്ദാനങ്ങള്‍ മാത്രമുള്ള ഒരു ‘സ്വപ്ന ബജറ്റ്’ ആയിരിക്കില്ലെന്ന് അദ്ദേഹം രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. റയുന്ന കാര്യങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന പ്രായോഗികമായ ഒന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
SUMMARY: Minister makes big announcements in budget, increases honorarium of ASHAs by Rs. 1000, raises wages of Anganwadi workers














