കൽപ്പറ്റ: വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തതിനാലും ജില്ലയിലെ റിസോർട്ട്, ഹോം സ്റ്റേകളിൽ പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട് തുടങ്ങിയ സ്ഥലങ്ങളിലും വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, മേപ്പാടി, വൈത്തിരി, മൂപ്പൈനാട് ഗ്രാമ പഞ്ചായത്തുകളിലെ റിസോർട്ടുകളുടെയും ഹോം സ്റ്റേകളുടെയും പ്രവർത്തനം താത്കാലികമായി നിരോധിച്ചു.
മുണ്ടക്കൈ – ചൂരൽമല ദുരന്ത പ്രദേശത്ത് നോ ഗോ സോൺ മേഖലയിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചതായും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തതിനാലാണ് നടപടി.
SUMMARY: Entry banned at resorts and home stays in Wayanad