ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ 90ാം വാർഷിക ആഘോഷ ലോഗോ എൻ.എ ഹാരിസ് എം.എല്‍.എ പ്രസിഡണ്ട് ഡോ. എൻ.എ മുഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു. കർണാടക പതാകയുടെ ഛായയിൽ 90 വർഷം അടയാളപ്പെടുത്തി വിധാനസൗധയുടെ ഫോട്ടോ പതിച്ച് സംഘടനയുടെ പേര് രേഖപ്പെടുത്തിയ ലോഗോയാണ് പ്രകാശനത്തിനായി നിർമ്മിച്ചത്.
കെ.എച്ച് മുഹമ്മദ് ഫാറൂഖ്, അഡ്വ. പി. ഉസ്മാൻ, മുഹമ്മദ് തൻവീർ, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, കെ.സി. അബ്ദുൽ ഖാദർ, അസീസ് എം പയർ, ബഷീർ ഇംപീരിയൽ, എം.സി.ഹനീഫ്, പി.എം. മുഹമ്മദ് ബാവലി, സുബൈർകായക്കൊടി, അശ്റഫ് മലയമ്മ തുടങ്ങിയവർ പങ്കെടുത്തു.
2026 ജനുവരി 24 ന് ബാംഗ്ലൂർ സെൻട്രൽ യൂണിവേഴ്സിറ്റി കോളോജ് കാമ്പസിലെ ജ്ഞാന ജ്യോതി ഓഡിറ്റോറിയത്തിലാണ് വാർഷിക ആഘോഷ പരിപാടികൾ നടക്കുന്നത്. കർണാടകയിലേയും കേരളത്തിലേയും മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. 90ാം വാർഷികത്തോടനുബന്ധിച്ച് ജനുവരി 14 ന് എം.എം എ സൂപ്പർ കപ്പ് ഫുട്ബോള്‍ ടൂർണ്ണമെൻ്റും നടക്കും.
SUMMARY:MMA 90th Anniversary: Logo unveiled














